ശബരിമലയ്ക്ക് പുതിയ എഡിഎം

ശബരിമല എഡിഎം ആയി പുതിയ തസ്തിക രൂപീകരിച്ചു. ദിലീപ് കെ കൈനിക്കാര ഐഎഎസ് ആണ് ശബരിമല എഡിഎം. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം മുന്നില്‍ക്കണ്ട് ശബരിമലയിലെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് പുതിയ തസ്തികകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മണ്ഡലകാല-മകരവിളക്ക് മഹോത്സവ സമയങ്ങളില്‍ ശബരിമല, പമ്പ എന്നിവിടങ്ങളിലെ പൂര്‍ണ ചുമതല പുതിയ എഡിഎമ്മിനായിരിക്കും. തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും സുരക്ഷാ-ഭരണ നിര്‍വഹണ ഏകോപനത്തിനുമാണ് ‘അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (ശബരിമല)’ എന്ന എക്സ്-കേഡര്‍ തസ്തിക സൃഷ്ടിച്ചത്.



