മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു….പൊള്ളലേറ്റത് എട്ടുവയസുകാരി മകൾക്ക്….

വീട്ടിൽ മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഭാര്യ പെട്ടെന്ന് മാറിയതോടെ പൊള്ളലേറ്റത് എട്ടുവയസ്സുകാരി മകൾക്ക്. മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം. പ്രതി കക്കാടംപൊയിൽ സ്വദേശി നാടുവാഴി വീട്ടിൽ മഞ്ജുവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് പോലീസ് സാഹസികമായി പിടി കൂടുകയായിരുന്നു.

Related Articles

Back to top button