ചെങ്ങന്നൂരിൽ വൻ ലഹരിവേട്ട…

ആലപ്പുഴ: വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന 26 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘമാണ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റിതുവ താലൂക്കിലെ സാമ്പൽപൂർ വില്ലേജിൽ താമസിക്കുന്ന നൂർ ആലം (25) ആണ് പിടിയിലായത്. ലഹരി വിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായുള്ള നിരീക്ഷണത്തിന് ഒടുവിലാണ് പ്രതി കുടുങ്ങിയത്.

Related Articles

Back to top button