‘എനിക്ക് തെറ്റ് പറ്റി; കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതായിരുന്നു’; ക്ഷമ ചോദിച്ച് ദിയ കൃഷ്ണ

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബറെ പിന്തുണച്ചതിൽ വിമർശനം നേരിട്ടതിന് പിന്നാലെ ക്ഷമാപണം നടത്തി ദിയ കൃഷ്ണ. വീഡിയോയുടെ ആദ്യ പകുതി മാത്രം കണ്ടതിന് പിന്നാലെയാണ് താൻ കമന്‌റ് ചെയ്തതെന്നും വീഡിയോയിലുടനീളം കഫേയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിനെക്കുറിച്ചാകും പറയുന്നതെന്നാണ് താൻ കരുതിയതെന്നും ദിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘കൊച്ചിയിലെ ഒരു കഫേയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ എനിക്ക് സ്വന്തമായ അഭിപ്രായമുണ്ട്. ആ ചിത്രം പ്രദർശിപ്പിച്ചത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണെന്ന എന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു’, ദിയ പറയുന്നു.



