ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിനിടെ യുവതിയെ മർദിച്ചു….മാന്നാറിൽ നാല് പേർ അറസ്റ്റിൽ

മാന്നാർ: ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഉറിയടിക്കിടെ, നിലത്തുവീണ മിഠായി എടുത്തതിൻ്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതിയെയും സഹോദരനെയും മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ചെന്നിത്തല നാമ്പോഴിൽ പ്രമോദ് (43), ചെന്നിത്തല ഐശ്വര്യ വീട്ടിൽ ബിനു (47), കാരാഴ്‌മ വാരോട്ടിൽ സജി (35), കാരാഴ്‌മ പൗവ്വത്തിൽ സുനിൽകുമാർ (43) എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നിത്തല കാരാഴ്‌മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

Related Articles

Back to top button