ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കോൺഗ്രസ് പ്രവർത്തർ പങ്കെടുത്തതിനെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ്….

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കോൺഗ്രസ് പ്രവർത്തർ പങ്കെടുത്തതിനെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് അനൂപ് വി ആര്‍. കേരളത്തിൽ കുട്ടികളിലേക്കും, കുട്ടികളിൽ കൂടി കുടുംബങ്ങളിലേക്കും സംഘപരിവാർ ആശയങ്ങൾ എത്തിക്കാൻ സമർത്ഥമായി പ്രവത്തിക്കുന്ന സാംസ്കാരിക മുഖമുള്ള സംഘപരിവാർ സംഘടനയാണ് ബാലഗോകുലം. അതിൻ്റെ പരിപാടിയിൽ ഏതെങ്കിലും കോൺഗ്രസുകാരൻ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനും സംഘടനാ അച്ചടക്കത്തിനും നിരക്കാത്തത് ആണ്. അത്തരം കാര്യങ്ങൾ ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അനൂപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.



