കൊല്ലത്ത് കാറിടിച്ച് റോഡിലേക്ക് വീണ ബുള്ളറ്റ് യാത്രികൻ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം…

കൊല്ലം: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം. കടയ്ക്കൽ ഭാഗത്തുനിന്ന് മടത്തറയിലേക്ക് ബുള്ളറ്റിൽ വരികയായിരുന്ന അനന്തുവിൻ്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്തു റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ടുപിന്നാലെയെത്തിയ ടോറസ് ലോറി അനന്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.



