കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലെ പോസ്റ്റുകൾ നീക്കി മെറ്റ…

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ സിഎംഒ കേരളയിലെ രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത് മെറ്റ. ഓഗസ്റ്റ് 19ന് ആശാ പ്രവർത്തകർക്ക് 1450 രൂപ ഉത്സവബത്ത അനുവദിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസ നേർന്നുകൊണ്ടുള്ള പോസ്റ്റുമാണ് നീക്കം ചെയ്തതെന്നാണ് വിവരം. ആശാ പ്രവർത്തകർക്ക് ഉത്സവബത്തയായി 1450 രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇതിൽ ഒന്ന്. രണ്ടാമത്തേത് നബിദിനാശംസ നേർന്നുകൊണ്ടുള്ള പോസ്റ്റാണ്. രണ്ട് പോസ്റ്റുകളും മെറ്റ നീക്കം ചെയ്തതിന്റെ കാരണം വ്യക്തമല്ല. നേരത്തെ സർക്കാർ പൊലീസ് മുഖാന്തരം മുഖ്യമന്ത്രിക്കെതിരായ വിമർശന പോസ്റ്റുകൾ ഫെയ്‌സ്ബുക്കിൽ നിന്ന് നീക്കം ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ വലിയ വിവാദവും ഉണ്ടായി. എന്നാൽ അന്ന് മുഖ്യമന്ത്രിയും സർക്കാർ ഭാഗവും ആരോപണം നിഷേധിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ രണ്ട് പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തിരിക്കുന്നത്.

Related Articles

Back to top button