മന്ത്രിസഭയുടെ ദ്വിദിന പരിശീലനം… നാളെ ഐഐഎംകെ ക്യാമ്പസിൽ മാധ്യമങ്ങൾക്ക്….

കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നടക്കുന്ന ദ്വിദിന പരിശീലന പരിപാടിയുടെ സമാപന ദിവസം മാധ്യമങ്ങൾക്ക് വിലക്ക്. സർക്കാർ നിർദ്ദേശപ്രകാരമാണ് നാളെ മാധ്യമങ്ങൾക്ക് ക്യാമ്പസിലേക്ക് പ്രവേശനം അനുവദിക്കാത്തതെന്ന് ഐഐഎംകെ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിആർടിയിലൂടെ ലഭിക്കുമെന്നും ഐഐഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ആലോചനയാണ് ‘റീ ഇമാജിനിങ് കേരളം’ ക്യാമ്പിൽ പ്രധാനമായും നടക്കുന്നത്. ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളാണ് ക്യാമ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കേരള മന്ത്രിസഭയ്ക്കായി ഐഐഎം കോഴിക്കോട് നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐഐഎംകെ ഏകദിന നേതൃത്വ മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button