സ്കൂട്ടറിൽ എത്തി 68കാരിയോട് വഴി ചോദിച്ചു….രണ്ടര പവന്റെ മാല മോഷ്ടിച്ചു… പ്രതി പിടിയിൽ

കൊച്ചി: വഴി ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ്(45)നെയാണ് വരാപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോട്ടുവള്ളികാവ് അമ്പലത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 68 വയസ്സുള്ള ലതികയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തി വഴി ചോദിക്കാൻ എന്ന വ്യാജേനെ അടുത്ത് നിർത്തി പൊട്ടിച്ചു കടന്നു കളഞ്ഞത്.



