മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ… രണ്ട് പേർ…

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ രമേശാണ് മരിച്ചത്. ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീടിനുള്ളിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. തല തകർന്ന നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.



