കല്യാണ വീട്ടിൽ സംഘർഷം.. കല്യാണം കൂടാനെത്തിയ മൂന്ന് പേരെ അയൽവാസി വെട്ടി…ഒരാളുടെ നില…

കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുന്നു.
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. കല്യാണ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ അയൽവാസി മൂവരെയും ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.



