ഡ്രസ്സ് കോഡിനെച്ചൊല്ലി തർക്കം ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ..

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഓണാഘോഷത്തിനിടയിലുണ്ടായ ഡ്രസ് കോഡ് തർക്കത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സീനിയർ വിദ്യാർത്ഥിനികളുടെ മർദനവും ഭീഷണിയും ഏറ്റതായി പരാതി. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കോടഞ്ചേരി പൊലീസിൽ പരാതി നൽകി.

സ്‌കൂളിൽ ഓണാഘോഷ ദിവസം ഒരേ കളറിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് സംഘർഷത്തിലും കയ്യേറ്റത്തിലും കലാശിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ചേർന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. സി.സി.ടി.വി കാമറ ഇല്ലാത്ത സ്ഥലത്ത് വച്ചായിരുന്നു മർദനം. അക്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂട്ടുകാരികൾക്കും സീനിയർ വിദ്യാർത്ഥിനികളുടെ മർദനമേറ്റു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിദ്യാർത്ഥിനികളുടെയും രക്ഷാകർത്താക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button