ലക്ഷങ്ങളുടെ തട്ടിപ്പ്…വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍ അധികം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ കോന്നി പോലീസ് കസ്റ്റഡയില്‍ എടുത്തു. കോന്നി മ്ലാന്തടം പുത്തന്‍വിളയില്‍ വീട്ടില്‍ എം.ആര്‍.റാണി ലക്ഷ്മിയെയാണ് കോന്നി സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം വകയാര്‍ മ്ലാന്തടത്ത് നിന്നും പിടികൂടിയത്. സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി അനുവദിച്ച പണം തന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റിയതായാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

Related Articles

Back to top button