തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക്….

തിരുവനന്തപുരം: തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസില്‍ ശുചിമുറിയില്‍ നിന്ന് വെള്ളം ജനറല്‍ കോച്ചിലേക്ക് ഒഴുകി. ശുചിമുറിയില്‍ നിന്നുള്ള മലിനജലമാണ് ജനറല്‍ കോച്ചിലേക്ക് ഒഴുകിയെത്തിയത്. വെള്ളം കോച്ചില്‍ പരന്നൊഴുകി.
തിരക്കുള്ള കോച്ചിലാണ് സംഭവം. കോഴിക്കോട് നിന്നുള്ള ഒരു യാത്രികന്‍ റിപ്പോര്‍ട്ടറിന് ഇതിൻ്റെ വീഡിയോ അയച്ചു നല്‍കുകയായിരുന്നു.വീഡിയോയിൽ മലിനജലത്തില്‍ ചവിട്ടി ആളുകള്‍ ഇരിക്കുന്നതുകാണാം. ചിലര്‍ കാലുകള്‍ സീറ്റിന് മുകളില്‍ കയറ്റിയാണ് ഇരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വെ അധികൃതരെ ബന്ധപ്പെട്ടതായാണ് യാത്രികന്‍ പറഞ്ഞത്. എന്നാല്‍ താന്‍ സ്റ്റോപ്പില്‍ ഇറങ്ങുന്നതുവരെ നടപടി ഉണ്ടായില്ല. മലിനജലത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതായും യാത്രക്കാരൻ പറഞ്ഞു.



