അട്ടപ്പാടി മധു കേസ്: ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയിൽ….

പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. കേസിലെ നിർണായക തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. സാക്ഷികളുടെ മൊഴികളും ആവശ്യമായ രീതിയിൽ പരിഗണിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഹുസൈൻ നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

Related Articles

Back to top button