ശ്രീകൃഷ്ണജയന്തി ദിനത്തിലെ ബിജെപി യുവജന സംഗമം…

പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുക ലക്ഷ്യമിട്ട് ബിജെപി ആസൂത്രണം ചെയ്ത പ്രത്യേക ഔട്ട്റീച്ച് പരിപാടി മാറ്റിവച്ചു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ‘ജെൻസീ സംഗമ’മാണ് സംഘപരിവാർ സംഘടനകളുടെ അതൃപ്തിയെ തുടർന്ന് റദ്ദാക്കിയത്.
ശ്രീകൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശോഭായാത്ര ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നതിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുക്കുന്ന പരിപാടി ആസൂത്രണം ചെയ്തത്. ഇത് സംബന്ധിച്ച് ആർഎസ്എസ് നേതൃത്വവും അതൃപ്തി അറിയിച്ചതായാണ് വിവരം. തുടർന്നാണ് പരിപാടി ഉപേക്ഷിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.



