ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് കരുതുന്നയാൾ യഥാർഥ ഹിന്ദുവല്ല….

ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് കരുതുന്നയാൾ യഥാർഥ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്, വൺ ഹ്യുമാനിറ്റി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എല്ലാ മതസ്ഥരും ഒരുമയോടെ ജീവിച്ചുവരുന്ന ഇടമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. വ്യത്യസ്ത മതങ്ങളെ അംഗീകരിക്കുകയും മനുഷ്യത്വത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നതാണ് മതങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യരാശി ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ നിന്നാണ് തങ്ങൾ വരുന്നതെന്ന് പറഞ്ഞ ഭാഗവത്, ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കിൽ അയാൾ യഥാർഥത്തിൽ ഹിന്ദുവല്ലെന്നും പറഞ്ഞു. സ്വയം ഹിന്ദുവെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മനുഷ്യനും അന്തസ്സുണ്ടെന്നും മനുഷ്യർ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനൊപ്പം രാജ്യത്തെ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ താമസിക്കുന്ന മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളുമായി ആർഎസ്എസ് ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മോഹൻ ഭാഗവത് വെളിപ്പെടുത്തി.

അതേസമയം, ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര സമ്പർക്ക പരിപാടിക്കായി അമേരിക്കയിലെത്തിയ മോഹൻ ഭാഗവതിന്റെ മാഡിസൺ സ്‌ക്വയർ പരിപാടിയെ എതിർത്ത് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി നേരത്തെ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button