സവാളയ്ക്ക് പൊള്ളുന്ന വില.. ചില്ലറവിപണിയിൽ കിലോയ്ക്ക്…

സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില, ഓണം കഴിഞ്ഞിട്ടും കുറയാത്തത് സാധാരണക്കാർക്ക് തിരിച്ചടിയാകുകയാണ്. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ പ്രശ്നങ്ങളാണ് വില വർധനയ്ക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉൽപാദനത്തിലും ലഭ്യതയിലും ഉണ്ടായ കുറവ് വിപണിയിൽ വില ഉയരാൻ ഇടയാക്കിയതായാണ് വിലയിരുത്തൽ. അതേസമയം, കോഴിക്കോട് പാളയം മാർക്കറ്റിൽ ഇന്ന് സവാളയുടെ മൊത്തവില കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ്. മൊത്തവിപണിയിലെ വില വർധനയാണ് ചില്ലറ വിപണിയിലും പ്രതിഫലിക്കുന്നത്. വില ഇനിയും ഉയരുമോ, വരും ദിവസങ്ങളിൽ വിപണിയിൽ വില കുറയുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.



