കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി….അധ്യാപകൻ പിടിയിൽ….

നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിനടുത്തെ മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിനുള്ളിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ വെള്ളറട ജങ്ഷനിൽ ദാസ് ഹൗസിൽ ഡെനിൻ ദാസിനെ (44) യാണ് വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടുപ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള നായാട്ട് സംഘങ്ങളിലെ പ്രധാനിയാണ് അറസ്റ്റിലായ ഡെനിൻ ദാസ്. കേസിലെ ഒന്നാം പ്രതിയാണിയാൾ.

Related Articles

Back to top button