കിഫ്ബി ക്രമക്കേട്.. കണ്ണൂരിൽ അടിമുടി ദുരൂഹത

കിഫ്‌ബി ഭൂമിയിടപാടുകളിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. കണ്ണൂരിൽ അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമി ആണോ എന്നാണ് സംശയം. വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. നിയമനങ്ങളും സ്ഥാനക്കയറ്റവും വാരിക്കോരി നൽകിയതും അന്വേഷണത്തിൻ്റെ പരിധിയിൽ വരും. കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button