തിരംഗ മാർച്ചിന് നിയന്ത്രണം; പ്രതിഷേധത്തിന് വെറും 11 പേർക്ക് മാത്രം അനുമതി

ത്രിവർണ പതാകയേന്തിയുള്ള പ്രതിഷേധം തടയുന്നതെന്തിനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും ചോദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ഒക്ടോബർ 16-ന് ഡൽഹിയിലെ സെൻട്രൽ പാർക്കിൽ നടത്താൻ പ്രഖ്യാപിച്ച തിരംഗ മാർച്ച് എന്തുവന്നാലും ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ 11 നേതാക്കൾക്ക് അനുമതി നൽകാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.



