‘തായ്‌മാമൻ തങ്കമോതിരം പദ്ധതി’; സ്വർണ മോതിരങ്ങൾ സൂക്ഷിക്കാൻ 107 നിലവറകൾ….

തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘തായ്‌മാമൻ തങ്കമോതിരം’ പദ്ധതിക്കായുള്ള സ്വർണ മോതിരങ്ങൾ സൂക്ഷിക്കാൻ സംസ്ഥാനത്തുടനീളം ആധുനിക സൗകര്യങ്ങളോടുകൂടിയ 107 നിലവറകൾ ഉടൻ സ്ഥാപിക്കും. സെപ്റ്റംബർ 15-നാണ് മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിക്ക് തുടക്കം കുറിക്കുക. അതിനുമുൻപ് നിലവറകളുടെ നിർമാണം പൂർത്തിയാക്കാനാണ് നിർദേശം.
സ്വർണമോതിരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കട്ടിയുള്ള സ്റ്റീൽ അലമാരകളും നൂതന സാങ്കേതികതയിലുള്ള പൂട്ടൽ സംവിധാനകളും ഉണ്ടാകും. മൂന്ന് വശങ്ങളിലും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഇടത്തായിരിക്കും ആഭരണസംഭരണ മുറിയൊരുക്കുക. ബന്ധപ്പെട്ട മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ഉപജില്ലാ ആശുപത്രികൾ എന്നിവയുമായി നിലവറകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനമുണ്ടാക്കും.



