ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക്; പ്രതി കസ്റ്റഡിയിൽ

കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ് അസീൽ(20)നാണ് കുത്തേറ്റത്. രാത്രി കുട്ടമശ്ശേരി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ അസീലിനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി തുരുത്തിക്കാട് സ്വദേശി ത്വൽഹത്തിനെ (20) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച എടയപ്പുറം സ്വദേശിനിയായ കാമുകിയെക്കുറിച്ച് ത്വൽഹത്ത് മുഹമ്മദ് അസീലിനോട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ യുവതിയുമായി മുഹമ്മദ് അസീൽ ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചതാണ് ത്വൽഹത്തിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

Related Articles

Back to top button