ഭരണം മാറിയത് അറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥർ…

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഭരണം മാറിയത് അറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിലെ പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും കെ. മുരളീധരൻ ആരോപിച്ചു. നിലവിൽ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും വിഷയത്തിൽ പൊലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വീണ വിജയനെതിരായ ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കെ. മുരളീധരൻ പ്രതികരിച്ചു. വീണ വിജയന്റെ കാര്യത്തിൽ കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്ന ഏജൻസി മാത്രമാണ് ഇഡിയെന്നും അതിനാൽ വീണ വിജയനെതിരായി പുറത്തുവിട്ട വാർത്താക്കുറിപ്പിനെ പാർട്ടി ഗൗരവമായി കാണുന്നില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button