സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിർത്തിവെക്കണം; ഉത്തരവുമായി…

കോഴിക്കോട് ബീച്ചിൽ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിർത്തിവെവെക്കണമെന്ന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുതരണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ച വരെയാണ് ഓണം മെഗാ ഫെയര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നിർത്തിവെക്കണമെന്നാണ് ആവശ്യം. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച് വിട്ടുതരണം എന്ന ആവശ്യം ഉന്നയിച്ചാണ് സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിരിക്കുന്നത്. പോര്‍ട്ട് ഓഫീസര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍ക്കും കളക്ടർ ഉത്തരവ് കൈമാറി.



