സപ്ലൈക്കോ സജ്ജം…ഞായറാഴ്ചയും റേഷൻ കട തുറന്ന് കിറ്റ് വിതരണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി…

തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത ഉറപ്പുവരുത്തുക, ഗുണനിലവാരം ഉയര്‍ത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. ഓണക്കിറ്റുകൾ ഇന്നലെ ഉച്ചയോടെ എല്ലാ റേഷൻ കടകളിലും എത്തിച്ചു. ഞായറാഴ്ച പോലും റേഷൻ കട തുറന്നു കിറ്റ് വിതരണം നടത്തും. കിറ്റിന്റെ പേരിലുള്ള വിവാദം അടിസ്ഥാനരഹിതമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.ഇന്നത്തോടെ എല്ലാ റേഷന്‍ കടകളിലും കിറ്റി വിതരണം പൂര്‍ത്തിയാകും.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ സമയമെടുക്കും. സപ്ലൈകോയെ കടബാധ്യതയിലേക്ക് എത്തിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച നിലയിൽ സബ്സിഡി ഉൽപ്പന്നങ്ങൾ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണത്തേക്കാൾ വിലകുറച്ചാണ് സബ്സിഡി ഉൽപ്പന്നങ്ങൾ നൽകുന്നത്. വിപണിയിൽ ഭക്ഷ്യവകുപ്പിന്റെ ഇടപെടൽ സജീവം എന്നും മന്ത്രി പറഞ്ഞു.



