‘നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’….ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍….

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍. ഡിവൈഎഫ്ഐ അഖിലേന്ത്യ നേതൃത്വം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ക്യാംപെയിനുകളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. സിജെപി നടത്തിയ പ്രതിഷേധത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്ഐ ആയിരുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു. ജെന്‍ സികളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അടിമുടി മാറണമെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു. വസ്ത്രധാരണത്തില്‍ പോലും മാറ്റങ്ങള്‍ വേണമെന്നാണ് ആവശ്യം.
പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം കമ്മിറ്റികളാണ് പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ക്വട്ടേഷന്‍, ലഹരിസംഘങ്ങളെ അകറ്റി നിര്‍ത്താന്‍ ഡിവൈഎഫ്ഐ ശ്രമിക്കണം. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുന്നില്ലെന്ന് ഉള്‍പ്പെടെ പ്രതിനിധികള്‍ വിമര്‍ശിച്ചു. സിജെപി സമരത്തില്‍ എഎ റഹീമിന് ഉള്‍പ്പെടെ നന്നായി ഇടപെടാനും സമരത്തിന്റെ മുഖമാകാനും കഴിഞ്ഞതായി പ്രതിനിധികള്‍ വിലയിരുത്തി.



