ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷാണ് മരിച്ചത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കായി എത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയ മഹേഷ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് കൂടെയുണ്ടായിരുന്നവർ അന്വേഷിച്ച് എത്തിയപ്പോഴാണ് മഹേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം സംഭവത്തിൽ വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.



