CPIM നേതാവ് ടി.ഐ മധുസൂദനനെതിരെ തുടർനടപടി വേണം… നിർദേശം നൽകി രമേശ് ചെന്നിത്തല

സിപിഐഎം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ തുടർനടപടിക്ക് നിർദ്ദേശം.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നതിനായി കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കാണ് (റൂറൽ) കൈമാറിയത്. പയ്യന്നൂർ പൊതുയോഗത്തിലെ കൊലവിളി, ഭീഷണി പരാമർശങ്ങൾക്കെതിരെയായിരുന്നു പരാതി.നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അധിക്ഷേപിച്ചതിലും നടപടി ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button