ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഓഫര്‍….ക്രെഡിറ്റ് കാര്‍ഡ് പരിധി….

പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാതെ തന്നെ നിലവിലെ കാര്‍ഡില്‍ കൂടുതല്‍ തുക ചെലവഴിക്കാനുള്ള അവസരവുമായി ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കും. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള ഓഫറുകള്‍ ലഭിക്കും. ചിലരുടെ നിലവിലെ പരിധി ഇരട്ടിയിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരിച്ചടവും വായ്പയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളും പരിഗണിച്ചാണ് ബാങ്കുകള്‍ സാധാരണയായി ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. ബാങ്കുകളുടെ ആപ്പുകള്‍, എസ്എംഎസ്, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ഓഫര്‍ ലഭ്യമാണോയെന്ന് പരിശോധിക്കാം.

Related Articles

Back to top button