സുഹൃത്തിനൊപ്പം പോയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു…..ശരീരത്തിൽ….

സുഹൃത്തുക്കൾക്കൊപ്പം രാത്രി പാർട്ടിക്കുപോയ കൗമാരക്കാരിയുടെ അസ്വാഭാവിക മരണത്തിൽ ആരോപണവുമായി കുടുംബം. അസമിലെ ജോർഹട്ടിലാണ് സംഭവം . പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായെന്നും അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ മൂന്ന് യുവതികളെയും യുവാവിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
പൊകാമുറ ന-പാമുവ ഗ്രാമത്തിൽനിന്നുള്ള പെൺകുട്ടി സുഹൃത്തിനൊപ്പം ഓഗസ്റ്റ് 15-നാണ് വീട്ടിൽനിന്നു പോയത്. പിന്നീട് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അവിടെവെച്ച് മരണപ്പെട്ടെന്നുമാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. തുടർന്ന് കുടുംബം റൗറിയ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.



