പരീക്ഷാ അട്ടിമറി….രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്…

പരീക്ഷാ അട്ടിമറികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്. “ഛാത്രോം കി ഗൂഞ്ച്” പ്രചാരണം രാജ്യത്തുടനീളമുള്ള 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനമായി. ​പ്രധാന നഗരങ്ങളിൽ രാഹുൽ ഗാന്ധി നേരിട്ട് പങ്കെടുക്കും.സംസ്ഥാന നേതാക്കൾ അതത് സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും പ്രചാരണത്തിന് നേതൃത്വം നൽകും.

തങ്ങളുടെ സംസ്ഥാനങ്ങൾക്കായി വിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കുന്നതിനായി, വിദ്യാഭ്യാസ വിദഗ്ധർ, വിദ്യാർഥി സംഘടനകൾ, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവരുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ചർച്ചകൾ നടത്താൻ കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെയും (തെലങ്കാന, കേരളം, കർണാടക, ഹിമാചൽ പ്രദേശ്) മുഖ്യമന്ത്രിമാർക്ക് CWC നിർദേശം നൽകി. തങ്ങളുടെ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അടുത്ത ഒരു മാസത്തിനുള്ളിൽ കോൺഗ്രസ് അധ്യക്ഷന് സമർപ്പിക്കാൻ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നാല് മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലാം ഘട്ടം 22-ന് പൂനെയിൽ വെച്ച് നടക്കും.

Related Articles

Back to top button