ശ്രീറാം ഫിനാൻസിനെതിരെ വ്യാപക പരാതികൾ

വായ്പാ തട്ടിപ്പിൽ ശ്രീറാം ഫിനാൻസിനെതിരെ വ്യാപക പരാതികൾ. ഇടപാടുകാർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സ്ഥാപനത്തിൽ നിന്നും നേരത്തെ വായ്പ എടുത്തവരാണ് തട്ടിപ്പിന് ഇരയായത്. എന്നാൽ സാങ്കേതിക തകരാർ സംഭവിച്ചെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് ശ്രീറാം ഫിനാൻസിന്റെ വിശദീകരണം.

നേരത്തെ വായ്പ എടുത്തവരുടെ പേരിൽ അവർ അറിയാതെ വായ്പ നൽകുന്നുവെന്നാണ് ശ്രീറാം ഫിനാൻസിനെതിരായ ആക്ഷേപം. പുതിയ ലോണിനായി അപേക്ഷിക്കുന്ന സമയത്ത് സിബിൽ സ്‌കോർ കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പലരും തങ്ങളുടെ പേരിൽ ശ്രീ റാം ഫിനാൻസിൽ വായ്പ എടുത്തിട്ടുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്.

Related Articles

Back to top button