മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ.. പുനഃസംഘടന അടുത്ത മാസം, വകുപ്പുകളിലും മാറ്റം

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന. വലിയ മാറ്റങ്ങൾ മന്ത്രിസഭയിൽ വരുത്താൻ നരേന്ദ്ര മോദി ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്. മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നേക്കും. പത്തിനടുത്ത് മന്ത്രിമാർക്ക് രാജിവെക്കാനുള്ള നിർദ്ദേശം നൽകാനും സാധ്യതയുണ്ട്. സൗജന്യ ഓൺലൈൻ കോച്ചിംഗ് പദ്ധതിക്കുള്ള കരട് നിർദ്ദേശങ്ങൾ തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ഗാന്ധി ജയന്തി മുതൽ ഇത് നടപ്പാക്കാനാണ് ആലോചന. അതേസമയം, ബിജെപി പാർലമെൻററി ബോർഡ് രൂപീകരണം വൈകുകയാണ്. മുഖ്യമന്ത്രിമാരെ ബോർഡിലേക്ക് കൊണ്ടു വരുന്നതിൽ ഇനിയും തീരുമാനമായില്ലെന്നാണ് വിവരം.

Related Articles

Back to top button