ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു….

കൊല്ലം: ഭര്‍ത്താവിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു. കുന്നിക്കോട് സ്വദേശിനി വസന്തമ്മാള്‍ (60) ആണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊല്ലം പുനലൂരിലാണ് സംഭവം.

2017 ലാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വസന്തമ്മാള്‍ അറസ്റ്റിലായത്. തുടർച്ചയായ നിയമപോരാട്ടത്തിനൊടുവിൽ കേസില്‍ പ്രതി കുറ്റക്കാരിയല്ലെന്ന് പുനലൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. വിവരം ഇവരെ അറിയിച്ചെങ്കിലും പിന്നാലെ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button