കേരള ജംഇയത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

മലപ്പുറം: മുസ്ലിം പണ്ഡിതനും കേരള ജംഇയത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ (85) അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ മേഖലയിൽ പതിറ്റാണ്ടുകളോളം സജീവമായിരുന്ന അദ്ദേഹം ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരുവര്യനായിരുന്നു. കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം വലിയോറ ദാറുൽ മആരിഫ് കോളജ് പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മതപഠന-വിദ്യാഭ്യാസ രംഗത്ത് നിരവധി വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയായിരുന്നു. അബ്ദുറഹീം മുസ്ലിയാരുടെ ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും.

Related Articles

Back to top button