ഇടിവിന് പിന്നാലെ സ്വർണവിലയിൽ കുതിപ്പ്.. പവന്…

സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന സ്വർണവിലയിലെ ഇടിവിന് താൽക്കാലിക വിരാമം. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,600 രൂപയായി. പവന്റെ വില 92,800 രൂപയിലുമെത്തി. നവംബർ 21, 22 തീയതികളിൽ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സംസ്ഥാനത്തെ സ്വർണവില. അന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപയായിരുന്നു വില. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. ഇന്നത്തെ വിലവർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി കാണാനാകില്ലെന്നാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറിന്റെ വിലയിരുത്തൽ. തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലായി മാത്രമേ ഇപ്പോഴത്തെ വർധനയെ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് ഇന്നത്തെ വില.



