പ്രതിപക്ഷ ഉപനേതൃ പദവി മിണ്ടാതെ സിപിഐ എന്ന വാർത്തയിൽ പ്രതികരിച്ച് പാർട്ടി….

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി മിണ്ടാതെ സിപിഐ എന്ന വാർത്തയിൽ പ്രതികരിച്ച് പാർട്ടി. എൽഡിഎഫ് യോഗത്തിൽ ഉപനേതൃപദവി അവകാശവാദം ഉന്നയിച്ചില്ലെന്നായിരുന്നു വാർത്തകൾ. എന്നാൽ, പുറത്ത് വന്ന റിപ്പോർട്ടുകൾ ഭാവനാസൃഷ്ടിയാണെന്ന് സിപിഐ വാർത്താകുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽഡിഎഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും മെയ് മാസം തന്നെ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.



