ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട നിലയിൽ

കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (65) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശിവൻകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. ശിവൻകുട്ടി ചെട്ടിയാർ ഒറ്റയ്ക്കായിരുന്നു വീട്ടിലുണ്ടായിരുന്നത്.



