എഐസിസി ആസ്ഥാനത്തെ വന്ദേമാതര വിവാദം: ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബം സോണിയ ഗാന്ധിക്ക് കത്തെഴുതി

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപന വിവാദം കടുക്കുന്നു. വന്ദേമാതരം മുഴുവനായി പാടിയതിന് സോണിയ ഗാന്ധി ശകാരിക്കുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ കടുത്ത പ്രതിഷേധമറിയിച്ച് വന്ദേമാതരം രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബം സോണിയ ഗാന്ധിക്ക് കത്തെഴുതി. സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിംചന്ദ്ര ചാറ്റർജിയുടെ കുടുംബാംഗവും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി ആവശ്യപ്പെട്ടു. സംഭവം നിർഭാഗ്യകരമാണെന്നും ബംഗാൾ ജനതക്ക് കടുത്ത അപമാനമായെന്നും കത്തിൽ പറയുന്നു.



