കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം; കള്ളനെത്തിയത്… 

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച് മുഖം മറച്ചാണ് മോഷ്ടാവ് സ്ഥാപനത്തിനുള്ളിൽ കയറിയത്. ജീവനക്കാരില്ലാത്ത സമയത്താണ് മോഷണം നടന്നത്. ഔട്ട്‌ലെറ്റിനുള്ളിൽ കയറിയ മോഷ്ടാവ് പണവും മറ്റ് സാധനങ്ങളും അപഹരിച്ചെന്നാണ് പരാതി.

സംഭവത്തിൽ ഫറോക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അകത്ത് 5 ലക്ഷം രൂപ സൂക്ഷിച്ചുട്ടുണ്ടായിരുന്നെന്നാണ് മാനേജർ പറയുന്നത്. എത്ര നഷ്‌ടപ്പെട്ടന്ന് പരിശോധനക്ക് ശേഷമേ പറയാൻ സാധിക്കു എന്നും പോലീസ് പറഞ്ഞു. ഇന്നലെ പകലാണ് മോഷണം നടന്നത്. ബിവറേജിന് അകത്ത് കടന്ന മോഷ്ടാവ് പിന്നീട് സിസിടിവി തിരിച്ചു വക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Back to top button