അച്ഛനും 17കാരിയായ മകളും വാടകവീട്ടിൽ മരിച്ച നിലയിൽ

കാസർകോട്: ചെമ്മനാട് കോളിയടുക്കത്ത് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശികളായ ഗണേശൻ (47), മകൾ വൈഷ്‌ണവി (17) എന്നിവരാണ് മരിച്ചത്. കോളിയടുക്കത്തെ വാടകവീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button