കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡ്….

കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ തൽക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെക്കുറിച്ച് ചർച്ച നടന്നില്ല. പത്മജ വേണുഗോപാലിന്‍റെ കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ തീരുമാനം മതിയെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ നിലപാട്. രാഹുൽ ഗാന്ധിയുമായി സണ്ണി ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button