എഞ്ചിനിയറിങ് വിദ്യാർഥി ജീവനൊടുക്കി…ആത്മഹത്യാക്കുറിപ്പിൽ…

കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംഎ എഞ്ചിനീയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മിച്ചിയുടെ പക്കൽനിന്നും മൂന്ന് പേജ് വരുന്ന ഹിന്ദി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇയർ ബാക്കുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ കോളേജുകളിലും ഇയർ ബാക്ക് പിൻവലിച്ചിരുന്നു.
മറ്റെല്ലാ എഞ്ചിനിയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ 18 ആണ് എന്നിരിക്കെ എംഎ കോളേജിൽ മാത്രം ഇത് 22 ആണെന്നും ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് വിദ്യാർഥികളുടെ ആരോപണം.



