വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിൻവലിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലും ആശയക്കുഴപ്പം തുടരുകയാണ്. നാളെ സ്വാതന്ത്ര്യ ദിനത്തിൽ എന്ത് ചെയ്യണം എന്നതാണ് സ്കൂളുകളുടെ ആശങ്ക. സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് ഇറക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വന്ദേമാതരം പൂർണമായും ചൊല്ലാനുള്ള നിർദ്ദേശമാണ് തദ്ദേശ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും നൽകിയത്. എന്നാൽ ഉത്തരവ് വിവാദമായ പശ്ചാത്തലത്തിൽ സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകും എന്നതാണ് ലഭിക്കുന്ന സൂചന. പക്ഷേ അപ്പോഴും ഒരു നിലപാട് വ്യക്തമാക്കാൻ ഇതുവരെയായി സർക്കാർ തയ്യാറായിട്ടില്ല.

Related Articles

Back to top button