മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു….

കോട്ടയം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കിണറ്റിൽ കണ്ടെത്തി. ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ടാണ് സംഭവം. പിണ്ണാക്കനാട് സിഎംഎസ് കോളനിയിലെ കൊള്ളിക്കൊളവിൽ അലൻ–സുനീഷ ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇവാൻ അലക്സാണ് മരിച്ചത്. വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് കുട്ടി സമീപത്തെ കിണറ്റിൽ വീണതായി കണ്ടെത്തിയത്.

Related Articles

Back to top button