ടിപ്പറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം…

തിരുവനന്തപുരം: തീരദേശ പാതയിൽ ടിപ്പറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മംഗലപുരം ഇടവിളാകം സ്വദേശി സാജു ആണ് മരിച്ചത്. 58 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മരിയനാട് ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം. സാജു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടതുവശത്തേക്ക് തിരിക്കുന്നതിനിടെയാണ് പെരുമാതുറ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറിന്റെ പിൻഭാഗത്ത് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സാജുവിനെ ഉടൻ പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തെ തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button