സഹോദരൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബസ്സിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം…

ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കുട്ടമ്പുഴ ഉരുളൻതണ്ണി കോർപ്പേഷൻപടി പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (66), ഭാര്യ സൂസൻ (57) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10ഓടെയാണ് തുണ്ടം ജങ്ഷന് സമീപം അപകടമുണ്ടായത്. ആഞ്ഞിലിച്ചുവട് ഭാഗത്തെ വളവിൽ സ്വകാര്യ ബസും ഇവർ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സൂസന്റെ വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ജിനോബി ജോസ്, നിയോബി ജോസ് എന്നിവരാണ് മക്കൾ. ആൽബിൻ ഷാജുവാണ് മരുമകൻ. കുട്ടമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി

Related Articles

Back to top button