ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്ജുന് ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ അര്ജുന് ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിൽ മൊബൈൽ ഫോൺ അടക്കം നിർണായക തെളിവുകൾ സൈബർ സംഘം പരിശോധിച്ചിരുന്നു. എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതിനാലാണ് അര്ജുന് ആയങ്കിയെ വീണ്ടും തലശ്ശേരി കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം അര്ജുന് ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിലും പയ്യന്നൂരിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അര്‍ജുന്റെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



